ചാവക്കാട്: നാടെങ്ങും നബിദിനം ആഘോഷിച്ചു.
അന്ത്യപ്രവാചകനായ മുഹമ്മദ് നബിയുടെ മദ്ഹുകള്‍ പാടിയും തക്ബീര്‍ മുഴക്കിയും ഇതര
മത സഹോദരങ്ങള്‍ക്ക് ഇസ്ലാമിക സന്ദേശം പകര്‍ന്നും വിവിധ മഹല്ല് മദ്രസ്സ
കമ്മിറ്റികളുടെ നേതൃത്വത്തില്‍ നബിദിന റാലി നടത്തി. മണത്തല മഹല്ല് കമ്മിറ്റി
സംഘടിപ്പിച്ച റാലി മഹല്ല് പ്രസിഡന്‍റ് പി കെ ഇസ്മായില്‍ ഉത്ഘാടനം ചെയ്തു. കെ എം
അബ്ദുള്ള മുസ്ലിയാര്‍, കെ പി ബാദുഷതങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി. കറുകമാട്
നസ്രത്തുല്‍ ഇസ്ലാം മദ്രസയുടെ ആഭിമുഖ്യത്തില്‍ നടന്ന നബിദിന റാലി
ജുമാത്ത്കമ്മിറ്റി പ്രസിഡന്‍റ് ബീരാവുണ്ണി ഹാജി പതാക ഉയര്‍ത്തി. മുദരിസ് മുജീബ്
റഹ്മാന്‍ നിസാമി നേതൃത്വം നല്‍കി. ഒരുമനയൂര്‍ ഹിദായത്തുറഹ്മാന്‍ മദ്രസയുടെ
ആഭിമുഖ്യത്തില്‍ നടന്ന നബിദിന പരിപാടിക്ക് കമ്മിറ്റി സെക്രട്ടറി കെ വി
മുഹമ്മദ്, യാഹുട്ടി മുസ്ലിയാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഒരുമനയൂര്‍
ഹിദായത്തുസിബിയാന്‍ മദ്രസയുടെ ആഭിമുഖ്യത്തില്‍ നടന്ന നബിദിന റാലിക്ക് ആറ്റക്കോയ
തങ്ങള്‍ പതാക ഉയര്‍ത്തി, ജബ്ബാര്‍, അഷറഫ് എന്നിവര്‍ നേതൃത്വം നല്‍കി.
കരുവാരക്കുണ്ട് നൂറുല്‍ ഇസ്ലാം മദ്രസയുടെ കീഴില്‍ നടന്ന നബിദിന പരിപാടിയുടെ പതാക
ഉയര്‍ത്തല്‍ കര്‍മ്മം മദ്രസകമ്മിറ്റി പ്രസിഡന്‍റ് പി ടി അഹമ്മദുണ്ണി ഹാജി
നിര്‍വഹിച്ചു. ബ്ലാങ്ങാട് സുല്ലമുല്‍ ഇസ്ലാം മദ്രസ്സയുടെ നബിദിന പരിപാടിക്ക്
മഹല്ല് പ്രസിഡന്‍റ് ടി കെ അബ്ദുസലീം പതാക ഉയര്‍ത്തി. കെ എം മുഹമ്മദ് ബാഖവി, സദര്‍
അബൂബക്കര്‍ മുസ്ലിയാര്‍, സെക്രട്ടറി എം ബി അബുല്‍ ജലീല്‍ എന്നിവര്‍ നേതൃത്വ നല്‍കി.
വഴിയിലുടനീളം റാലികള്‍ക്ക് വ്യക്തികളുടെയും ക്ലബ്ബുകളുടെയും നേത്രത്വത്തില്‍
വെള്ളവും മധുരവും നല്‍കി സ്വീകരിച്ചു. ഉച്ചക്ക് കമ്മിറ്റികളുടെ നേതൃത്വത്തില്‍
അന്നദാനവും നടന്നു. വൈകീട്ട് വിവിധ മദ്രസ്സകളില്‍ വിദ്യാര്‍ഥികളുടെ
കലാപരിപാടികളും ഉണ്ടായി. |