15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

05-10-15 Monday

പുന്നയൂര്‍ പഞ്ചായത്തില്‍ എസ്.എന്‍.ഡി.പി സ്ഥാനാര്‍ത്ഥികള്‍ രംഗത്ത്

posted on 05 October 2015
05-10-15 sndpഎടക്കഴിയൂര്‍: പുന്നയൂര്‍ പഞ്ചായത്ത് എടക്കഴിയൂര്‍ നാല് വാര്‍ഡുകളില്‍ എസ്.എന്‍.ഡി.പി സ്ഥാനാര്‍ത്ഥികളെ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായി മത്സരിപ്പിക്കാന്‍ ധാരണയായി.  അഞ്ഞൂറിലേറെ കുടുംബങ്ങളാണ് എസ്.എന്‍.ഡി.പി പഞ്ചവടി ശാഖയിലെ അംഗങ്ങള്‍.  നിര്‍ണ്ണായക സ്വാധീനമുള്ള പഞ്ചവടി എസ്.എന്‍.ഡി.പി ശാഖ സ്ഥാനാര്‍ത്ഥികളെ വരും ദിവസങ്ങളില്‍ നാമനിര്‍ദ്ദേശം ചെയ്യും.
പുന്നയൂര്‍ പഞ്ചായത്തിലെ തന്നെ അകലാടും, അവിയൂര്‍, എടക്കര പ്രദേശങ്ങളിലും എസ്.എന്‍.ഡി.പി സ്ഥാനാര്‍ത്ഥികള്‍  രംഗത്തുണ്ടാവും എന്ന് ഇതിനകം ഉറപ്പായി.  എസ്.എന്‍.ഡി.പി.ക്ക് സ്വാധീനമുള്ള ഈ നാലു പ്രദേശങ്ങളിലും ബി.ജെ.പി ശക്തമാണ്.  സി.പി.എം ഇടതുപക്ഷം ജയിച്ചുവരുന്ന ഈ മേഖലയില്‍ എസ്.എന്‍.ഡി.പി .യുടെ സ്ഥാനാര്‍ഥിത്വം പ്രതിസന്ധി സൃഷ്ടിക്കും.  എസ്.എന്‍.ഡി.പി.യുടെ ശാഖാ തലങ്ങളില്‍ ഇതിനകം തന്നെ വര്‍ക്കുകള്‍ ആരംഭിച്ചിട്ടുണ്ട്.  സ്ത്രീ വാര്‍ഡുകളില്‍ ഏറെ ജനസമ്മിതിയുള്ള വനിതകളെ ഇറക്കി മത്സരിപ്പിക്കാനാണ് എസ്.എന്‍.ഡി.പി ഒരുങ്ങുന്നത്.  എസ്.എന്‍.ഡി.പി.യും ബി.ജെ.പി.യും കൈകോര്‍ത്തുള്ള ഒരു പ്രവര്‍ത്തനമാണ് ഇപ്പോള്‍ നടന്നുവരുന്നത്.