15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

05-10-15 Monday

സിപിഐ ഗുരുവായൂര്‍ നഗരസഭ വികസന മുന്നേറ്റ കാല്‍നട ജാഥസമാപിച്ചു

posted on 05 October 2015
cpi jatha
ഗുരുവായൂര്‍: ഗുരുവായൂര്‍ നഗരസഭയില്‍ സിപിഐ ഗുരുവായൂര്‍ ലോക്കല്‍ കമ്മറ്റിയുടേ നേതൃത്വത്തില്‍ വികസന മുന്നേറ്റ കാല്‍നട പ്രചരണ ജാഥ സമാപിച്ചു  പി എസ് ജയന്‍ ജാഥാ ക്യാപ്റ്റനും ഗീതാ രാജന്‍ വൈസ് ക്യാപ്റ്റനും എം എം സുനില്‍കുമാര്‍ ഡയറക്ടറുമായ ജാഥയുടെ ഉല്‍ഘാടനം മല്ലാട് സെന്ററില്‍ വെച്ച് സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് ഉല്‍ഘാടനം ചെയ്തു. ജാഥയുടെ രണ്ടാം ദിവസം മാണിക്കത്തുപടിയില്‍ നിന്ന് ആരംഭിച്ച ജാഥ എരങ്ങത്തയില്‍ പറമ്പ്, കൈരളി ജംങ്ഷന്‍, ചാമുണ്‌ഡേശ്വരി, കുണ്ടുകുളം, തിരുവെങ്കിടം, എരുകുളം ബസാര്‍ എന്നിവിടങ്ങളില്‍ പര്യടനം നടത്തി കിഴക്കേനടയില്‍ സമാപിച്ചു. സമാപന സമ്മേളനം എഐവൈഎഫ് സംസ്ഥാന സെക്രട്ടറി അഡ്വ. കെ രാജന്‍ ഉല്‍ഘാടനം ചെയ്തു. സിപിഐ പൂക്കോട് ലോക്കല്‍ സെക്രട്ടറി എം എം സുനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടേറിയേറ്റ് അംഗം കെ കെ സുധീരന്‍, അഡ്വ. പി മുഹമ്മദ് ബഷീര്‍, സി വി ശ്രീനിവാസന്‍, ഷാജി കാക്കശ്ശേരി, കെ എ ജേക്കബ്, ഗീതാ രാജന്‍,  എന്നിവര്‍ സംസാരിച്ചു.