15th anniversary logo
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

04-07-15 Saturday

പതിനഞ്ചുകാരിയെ പീഡിപ്പിച്ച് പെണ്‍വാണിഭ സംഘത്തിനു കാഴ്ച്ചവെച്ച വ്യാജ പൂജാരിയെ തിരുവത്രയിലെ വീട്ടില്‍ തെളിവെടുപ്പിന് കൊണ്ടുവന്നു

posted on 04 July 2015
03-07-15 Vyaja Poojaari Prasanth
ചാവക്കാട്: പതിനഞ്ചുകാരിയെ പീഡിപ്പിച്ച് പെണ്‍വാണിഭ സംഘത്തിനു കാഴ്ച്ചവെച്ച വ്യാജ പൂജാരിയെ തിരുവത്രയിലെ വീട്ടില്‍ തെളിവെടുപ്പിന് കൊണ്ടുവന്നു.
തിരുവത്ര ഗ്രാമകുളങ്ങര പാലക്കല്‍ പ്രശാന്തിനെ (32) നെയാണ് വിവിധ കേസുകളിലായി പത്തനം തിട്ടപൊലീസ് അറസ്റ്റ് ചെയ്തത്. കോടതി റിമാന്റില്‍ കഴിയുന്ന ഇയാളെ വ്യാഴാഴ്ച്ചയാണ് പത്തനം തിട്ട പൊലീസ്  ചോദ്യം ചെയ്യാനായി കസ്റ്റഡിയലെടുത്തത്.  സംഭവങ്ങളുമായി ബന്ധപ്പെട്ട്  കൂടുതല്‍ അന്വേഷണത്തിനായി കേസനന്വേഷിക്കുന്ന പത്തനം തിട്ട സി.ഐ എം അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയുമായി തിരുവത്രയിലെത്തിയത്.  ഭാര്യാ സഹോദരിയായ 15 കാരി പെണ്‍കുട്ടിയെ മാസങ്ങളോളം തിരുവത്രയിലുള്ള വീട്ടില്‍ താമസിപ്പിച്ച് പീഡിപ്പിച്ചതായി പെണ്‍കുട്ടിയുടേയും ബന്ധുക്കളുടേയും പരാതിയുടെ അടിസ്ഥാനത്തിലാണ് തെളിവെടുപ്പിനെത്തിയത്. പ്രശാന്തിന്റെ മാതാവിനേയും പരിസരവാസികളേയും പൊലീസ് വിളിച്ച് തെളിവെടുപ്പു നടത്തി. വീട്ടില്‍ കയറി ഏറെ നേരം ചോദ്യം ചെയ്ത ശേഷമാണ് ചമ്രവട്ടത്തേക്ക് കൊണ്ടുപോയത്. ക്ഷേത്രങ്ങില്‍ വരാറുള്ളവരെ ഇയാള്‍ തിരുവത്രയിലെ വീട്ടില്‍ കൊണ്ടു വരുന്നത് പതിവായിരുന്നു. അത്തരത്തിലുള്ള വേറൊരു കുട്ടിയാണെന്നാണ് മാതാവിനോട് പറഞ്ഞതത്രെ.
മുക്കുവ സമുദായത്തില്‍പ്പെട്ട പ്രശാന്ത് വിക്രമന്‍ നമ്പൂതിരി എന്നപേരിലും, മറ്റും, വിസിറ്റിംഗ് കാര്‍ഡ് അടിച്ചു വിതരണം ചെയ്ത് ക്ഷേത്രങ്ങളില്‍ പൂജാരിയും മന്ത്രവാദിയുമായി വ്യാജമായി ജോലി ചെയ്തു വരുകയായിരുന്നു. നിരവധി സ്ത്രീകള്‍ വ്യാജ പൂജാരിയുടെ വലയില്‍ കുടുങ്ങിയതായി പോലീസ് പറയുന്നു. പലരും പരാതി നല്‍കാന്‍ തയ്യാറായിട്ടില്ല. തിരൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ചമ്രവട്ടം കണ്ണംതളി ദേവീക്ഷേത്രത്തില്‍ പൂജാരിയായി വര്‍ഷങ്ങളോളമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. മുമ്പ് പത്തനം തിട്ടയില്‍ ഒരുക്ഷേത്രത്തില്‍ പൂജാരിയായി ജോലിക്കുകയറി രണ്ടുമക്കളുടെ മാതാവായ യുവതിയുമായി അടുപ്പത്തിലായി  സ്ഥലം വിട്ടു. പലസ്ഥലത്തും ഭാര്യയാണന്ന് പറഞ്ഞ് താമസിച്ചു വരികയായിരുന്നു. രണ്ടുമക്കളും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. നിയമപരമായി  വിവാഹിതരായിട്ടല്ലന്നാണ് പറയുന്നതെങ്കിലും  ഈ ബന്ധത്തില്‍ ഒരു കുട്ടിയുണ്ട്.  അഞ്ചുപേരും ഒന്നിച്ചു താമസിച്ചുവരുന്നതിനിടയില്‍ യുവതിയുടെ ബന്ധുക്കളുമായി പ്രശാന്ത് അടുത്തു. യുവതിയുമായി പലപ്പോഴും പത്തനംതിട്ടയിലുള്ള യുവതിയുടെ വീട്ടില്‍ പോവാറുണ്ടായിരുന്നു. 2014  മെയ് അഞ്ചിനാണ് പ്രശാന്തിന്റെ ഭാര്യ സഹോദരി (15) കാരിയെ കാണാതാവുന്നത്. ഒരു വര്‍ഷത്തിനു ശേഷമാണ് പെണ്‍കുട്ടിയും രക്ഷിതാക്കളും പരാതിയുമായി സ്‌റ്റേഷനിലെത്തുന്നത്. കുട്ടിയെ പലര്‍ക്കും കാഴ്ചവെച്ചന്നകേസില്‍ ഒരു വക്കീല്‍ ഗുമസ്ഥ അറസ്റ്റിലാണ്. പോലീസ് തന്നെ പിന്‍തുടരുന്നുണ്ടന്നു മനസിലാക്കിയ പ്രശാന്ത് ചെമ്രവട്ടത്തുനിന്നും പാലക്കാട്ടേക്കു താമസം മാറി പാലക്കാട് കല്ലടിക്കോട് ഒരുക്ഷേത്രത്തില്‍ പൂജാരിയായി ജോലി ചെയ്തു വരുന്നതിനിടയിലാണ് പത്തനംതിട്ട സി.ഐ അനില്‍കുമാര്‍, എസ്.ഐ ആര്‍ മനോജ് കുമാര്‍ എന്നിവര്‍ ചേര്‍ന്നു അറസ്റ്റു ചെയ്തത്. അതെ സമയം പ്രശാന്തിന്റെ തിരുവത്രയിലുള്ള വീട്ടില്‍ കിടക്കുന്ന പുതിയ കാറിനും, തിരൂരില്‍ വാകട വീട്ടിലുള്ള കാറിനും, ഒരേ നമ്പറാണ് കാണുന്നത്. ഇത് ദുരൂഹത പരത്തുന്നു. പ്രശാന്ത് ഉപയോഗിച്ചിരുന്ന ബൈക്കിന്റെ നമ്പറും ഇതുതന്നെയാണ്. പോലീസ് അന്വേഷണത്തില്‍ കണ്ടശാംകടവിലുള്ള ഒരാളുടെ പേരിലുള്ള ബൈക്കിന്റെതാണ് ഈ നമ്പര്‍. ഈ ബൈക്ക് പോലീസ് കസ്റ്റഡിയില്‍ ചാവക്കാട് സ്‌റ്റേഷനിലാണ്. വടക്കേക്കാടും പാവറട്ടിയിലും ക്ഷേത്രങ്ങളില്‍ പൂജാരിയായിട്ടുള്ള പ്രശാന്തിന്റെ പേരില്‍ സ്വര്‍ണതട്ടിപ്പിന് ചാവക്കാട് സ്‌റ്റേഷനില്‍ കേസ് നിലവിലുണ്ട്. തിരുവത്രയില്‍ മന്ത്രവാദം തുടങ്ങപ്പോള്‍ പരിസരവീസികളും നാട്ടുകാരും എതിര്‍പ്പ് തുടങ്ങിയപ്പോഴാണ് ഇയാള്‍ പുതിയ മേഖല കണ്ടെത്തി തട്ടിപ്പ് വ്യാപിപ്പിച്ചത്. പ്രതിയെ കൊണ്ടുവരുന്നതറിഞ്ഞ് പരിസരവാസികളായ നിരവധി പേര്‍ രാവിലെ മുതല്‍ പ്രശാന്തിന്റെ വീട്ടു പരിസരത്ത് കാത്തു നിന്നിരുന്നു. സി.ഐ അനില്‍കുമാറിനെ കൂടാതെ സീനിയര്‍ സി.പി.ഒ എന്‍ രാജേഷ്‌കുമാര്‍, സി.പി.ഒമാരായ വി.ജെ ജയകുമാര്‍, രാഹുല്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.  

hawa