15th anniversary logo
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

04-07-15 Saturday

ദേശീയപാതയില്‍ വീണ്ടും അപകടം : നിയന്ത്രണം നഷ്ടപ്പെട്ട ചരക്ക്‌ ലോറി ഗതി മാറി ഓടി

posted on 04 July 2015
03-07-15 accident lori2
ചാവക്കാട്: ദേശീയപാതയില്‍ വീണ്ടും അപകടം. ദേശീയ പാതയില്‍ മണത്തല വിശ്വനാഥ ക്ഷേത്രത്തിനു സമീപം ചരക്ക് ലോറി നിയന്ത്രണം തെറ്റി ഗതിമാറി ഓടി. മണത്തല ഐനിപ്പുള്ളി കാണക്കോട് സ്‌കൂള്‍ പരിസരത്ത് വെള്ളിയാഴ്ച്ച പുലര്‍ച്ചെ 4 മണിയോടെയാണ് സംഭവം. കര്‍ണാകടയിലെ ഗുണ്ടുലുപേട്ടിലെ നഞ്ചഗുഡില്‍ നിന്ന് നെല്ല് കയറ്റി എറണാകുളം ജില്ലയിലെ ഐമുറി കൂവപ്പടി പവിഴം റൈസ് മില്ലിലേക്ക് പോകുകയായിരുന്ന ചരക്ക് ലോറിയാണ് നിയന്ത്രണം തെറ്റിയത്. റോഡരികിലുള്ള വൈദ്യുതി പോസ്റ്റ്‌ ഇടിച്ച് തകര്‍ത്ത ലോറി വൈദ്യുതിക്കാലുമായി കാണക്കോട് സ്‌കൂള്‍ വളപ്പിലൂടെ ആശുപത്രിക്കടവ് റോഡില്‍ പ്രവേശിച്ച് വിശ്വനാഥക്ഷേത്രത്തിന്റെ കമ്പിവേലിയും തകര്‍ത്ത്‌ ക്ഷേത്രവളപ്പിലെ മരത്തില്‍ ഇടിച്ചാണ് നിന്നത്. ആളപായമില്ല.
ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് കാരണമെന്ന് നാട്ടുകാര്‍ പറയുന്നുവെങ്കിലും എതിരെ വന്ന കാറിനെ വെട്ടിച്ചതാണ് നിയന്ത്രണം തെറ്റാന്‍ കാരണമെന്ന് ഡ്രൈവര്‍ പറഞ്ഞു. പുലര്‍ച്ചെ ഈ സമയത്ത് ധാരളം സ്ത്രീ പുരുഷന്‍മാര്‍ പ്രഭാത സവാരിക്കിറങ്ങാറുള്ളതാണ്. ചരക്കുലോറികള്‍ അമിത വേഗതയില്‍ ഓടിക്കുന്നതും ഡ്രൈവര്‍മാര്‍ ഉറങ്ങി അപകടം ഉണ്ടാകുന്നതും സ്ഥിരമായിരിക്കുകയാണ്.
ദേശീയ പായതയില്‍ നിന്ന് ചാവക്കാട് ആശുപത്രി ഭാഗത്തേക്കും കോടതി, ഗുരുവായൂര്‍ ഭാഗത്തേക്കും എളുപ്പത്തില്‍ കടക്കാവുന്ന ആശുപത്രി കടവ് റോഡിനു കുറുകെ അപകടത്തിനിരയായ ചരക്ക് ലോറി നിന്നത് ഈ വഴിയുള്ള ഗതാഗതം തടസ്സപ്പെടുത്തി.
കെ എസ് ഇ ബി ജീവനക്കാര്‍ ഉച്ചയോടെ വൈദ്യുതി കാല്‍ മാറ്റി സ്ഥാപിക്കുകയും ലോറിയില്‍ നിന്നും വൈദ്യുതികാല്‍ മുറിച്ചും തകര്‍ത്തും മാറ്റുകയും ചെയ്തുവെങ്കിലും വൈകുന്നേരം ആറുമണിയോടെയാണ് ലോറിയിലെ ചരക്ക്‌ മറ്റൊരു ലോറിയിലേക്ക് നീക്കം ചെയ്തത്. .

hawa
03-07-15 accident ashpathri road
03-07-15 lori n post ccident 4

ആശുപത്രി ക്കടവ് റോഡിനു കുറുകെ കിടക്കുന്ന ലോറിയില്‍ നിന്നും വൈദ്യുതി പോസ്റ്റ്‌ മുറിച്ച് മാറ്റുന്ന കെ എസ്  ഇ ബി ജീവനക്കാര്‍

< <