15th anniversary logo
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

03-07-15 Friday

ചാവക്കാട്‌ മേഖലയില്‍ വാഹനാപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു
ഒരാഴ്ചക്കിടെ പൊലിഞ്ഞത് 4പേരുടെ ജീവന്‍

posted on 03 July 2015
02-07-15 aklad accident
ചാവക്കാട്: ചാവക്കാട് മേഖലയില്‍ കഴിഞ്ഞ ഒരാഴ്ച്ചക്കിടെയുണ്ടായ വാഹനാപകടങ്ങളില്‍ പൊലിഞ്ഞത് 4പേരുടെ ജീവന്‍.
അടിക്കടിയുണ്ടാകുന്ന അപകടങ്ങള്‍ക്ക് കാരണം അശ്രദ്ധയും അമിതവേഗതയും. റോഡപകടങ്ങള്‍ പതിവാകുമ്പോഴും അധികൃതര്‍ അലംഭാവത്തിലെന്ന് പരക്കേ ആക്ഷപം.
അകലാട് ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച് വ്യാഴാഴ്ച്ച പുലര്‍ച്ചെ നെടുമ്പാശേരി സ്വദേശി അഹമ്മദ് (60) മരിച്ചത് നാടിനെ നടുക്കിയിരിക്കുകയാണ്. ഡ്രൈവര്‍ ഉറക്കപെട്ടതിനെ തുടര്‍ന്ന് എതിരെ വന്ന മറ്റൊരു ലോറിയുമായി നേര്‍ക്കുനേര്‍ ഇടിച്ചാണ് അപകടമുണ്ടായത്‌.  ദേശീയ പാത 17ല്‍ ചമ്രവട്ടം പാലം തുറന്നതോടെ വാഹനത്തിരക്ക് വര്‍ദ്ധച്ചിരിക്കുകയാണ്. പത്ത് മിനിറ്റില്‍ ഒരു പാചക വാതക സിലിണ്ടര്‍ വണ്ടിയോ ഇന്ധനം നിറച്ച ടാങ്കര്‍ ലോറിയോ കടന്നു പോകുന്ന ഈ മേഖലയില്‍ അധികൃതകരുടെ ഭാഗത്ത് നിന്ന് വേണ്ടത്ര ജാഗ്രതയില്ലാത്തതാണ് അപകടങ്ങള്‍ പതിവാകുന്നതിന്റെ കാരണം. അപകടത്തില്‍ പെടുന്ന വാഹനങ്ങളിലൊന്നും  വേഗപ്പൂട്ടില്ലെന്നതും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. മേഖലയില്‍ ഒരുമാസം അഞ്ച് വാഹനങ്ങളെങ്കിലും നിയന്ത്രണം വിട്ട് പാതയോരത്തെ മരങ്ങളിലും  മതിലുകളിലും ഇടിക്കാറുണ്ട്. കഴിഞ്ഞ ഒരാഴ്ച്ചക്കുള്ളില്‍ മാത്രം നാല് പോരാണ് മേഖലയില്‍ വാഹനാപകടങ്ങളില്‍ റോഡില്‍ ബാലിയായത്. ചാവക്കാട് മേഖലയില്‍ കഴിഞ്ഞ ഒരാഴ്ച്ചയില്‍ ദേശീയ പാതയില്‍ മൂന്ന് പേരും സംസ്ഥാന പാതയില്‍ ഒരാളുമാണ് മരിച്ചത്.  ദേശീയ പാതയില്‍ ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച അകലാട് സ്‌കൂള്‍ പരിസരത്താണ് ആദ്യ അപകടമുണ്ടായത്. പൂണെയില്‍ നിന്ന് സവോള കയറ്റിവന്ന ലോറിയുടെ തകരാറായ പിന്‍ ചക്രം മാറ്റുന്നതിനിടെ പുറകില്‍ വന്ന് കണ്ടെയിനര്‍ ലോറിയിടിച്ച് കോട്ടയം പുതുപ്പള്ളി സ്വദേശി കെ.എം തോമസ് എന്ന രാജുവാണ് (60) മരിച്ചത്. കൂടെയുണ്ടായിരുന്ന മറ്റൊരു ഡ്രൈവര്‍ ഏറ്റുമാനൂര്‍ അതിരമ്പുഴ ഉദിച്ചുമുക്കിലേല്‍ ഷൈജു എന്ന ജോസഫ് തോമസിനെ (35) ഗുരുതരപരിക്കുകളോടെ തൃശൂര്‍ ഹാര്‍ട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമിത വേഗത്തില്‍ വന്ന കണ്ടെയിനര്‍ ലോറി ഡ്രൈവറുടെ അശ്രദ്ധയാണീ അപകടത്തിനു കാരണമായത്. തൊട്ടു പിന്നാലെ അണ്ടത്തോട് പാപ്പാളിയില്‍ സ്‌കൂട്ടറപകടത്തില്‍ കാല്‍ നടക്കാരനായ യുവാവാണ് മരിച്ചത്. റോഡ് മുറിച്ച് കടക്കുന്നതിനിടിയില്‍ ഇയാള്‍ മൊബൈലില്‍ സംസാരിക്കുകായിരുന്നുവത്രെ. നേരിയ മഴച്ചാറലില്‍ അമിതവേഗത്തില്‍ വന്ന സ്‌കൂട്ടറാണ് യുവാവിന്റെ മരണത്തിനു കാരണമായ അപകടമുണ്ടാക്കിയത്. മൂന്നാമത്തെ അപകടം നടന്നത് സംസ്ഥാന പാതയില്‍ ചാവക്കാട് ആശുപത്രി റോഡിനു സമീപമായിരുന്നു. സൈക്കിള്‍ യാത്രികനായ ഒഡീസ തൊഴിലാളിയുടെ ദേഹത്ത് കയറിയത് അമിത വേഗത്തില്‍ വന്ന സ്വകാര്യ ബസ്സായിരുന്നു. അപകടത്തില്‍ മരിച്ച ഈ യുവാവിന്റെ മൃതശരീരം വ്യാഴാഴ്ച്ചയാണ് ചാവക്കാട് പൊതു ശ്മശാനത്തില്‍ സംസ്‌ക്കരിച്ചത്.  മേഖലയില്‍ അപകടങ്ങള്‍ പതിവാകുമ്പോഴും വാഹനങ്ങള്‍ക്ക് വേഗപ്പൂട്ടിടാനോ നിയന്ത്രമമേര്‍പ്പെടുത്താനോ അധികൃതര്‍ ശ്രമിക്കാറില്ല. ഓരോ ദിവസവും ഒരേ സമയം മൂന്നും നാലുമിടത്താണ് ദേശീയ പാതയില്‍ വാഹന പരിശോധന. സര്‍ക്കാറിന്റ ഖജനാവിലേക്ക് നിറക്കാനുള്ള പണം കണ്ടെത്താനുള്ള മുകളിലെ നിര്‍ദ്ദേശമാണ് പൊലീസിനെ ഇപ്പണിക്ക് നിര്‍ത്തുന്നത്. വൈകുന്നേരം കഴിയുന്നതോടെ വാഹന പരിശോധന ഹൈവേ പൊലീസിന്റെ മാത്രം പണിയാണ്. മേഖലയില്‍ നടക്കുന്ന വാഹനാപകടങ്ങള്‍ ഏറേയും പുലര്‍ച്ചയോടെയാണുണ്ടാകുന്നത്. ഡ്രൈവര്‍മാരുടെ ഉറക്കവും ക്ഷീണവും മൂലം വന്‍ ദുരന്തങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ അടിയന്തിര നടപടിയുണ്ടാകമണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

hawa
02-07-15 Akalad Accident crain

അകലാട്‌ കൂട്ടിയിടിച്ച് മറിഞ്ഞ ലോറികള്‍ ക്രെയിന്‍ ഉപയോഗിച്ച് മാറ്റുന്നു

< <