15th anniversary logo
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

03-07-15 Friday

അകലാട് ദേശീയ പാതയില്‍ ചരക്കുലോറികള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു
രണ്ടു പേരുടെ നില ഗുരുതരം

posted on 03 July 2015
02-07-15 ahammadചാവക്കാട്: അകലാട്‌ ദേശീയ പാതയില്‍ ചരക്കുലോറികള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ഗുരുതരമായ പരിക്കുകളോടെ രണ്ട് പേര്‍ ആശുപത്രിയില്‍. നെടുമ്പാശേരി ഗാന്ധി ഗ്രാമം സ്വദേശി മരത്താനകത്തോട് വീട്ടില്‍ അഹമ്മദ് എന്ന അയമുവാണ് (60) മരിച്ചത്. തമിഴ്‌നാട് സ്വദേശികളായ നടരാജന്‍ (44), സഹായി സുബ്രഹ്മണ്യം (40) എന്നിവരാണ് ഗുരുതരമായി പരിക്കുകളോടെ ആശുപത്രിയില്‍ കഴിയുന്നത്.
ദേശീയ പാത 17ല്‍ അകലാട് ഒറ്റയിനി സെന്ററില്‍ വ്യാഴാഴ്ച്ച പുലര്‍ച്ചെ 6.30 ഓടെയാണ് അപകടം. എതിര്‍ ദിശകളില്‍ നിന്നും വന്നിരുന്ന ലോറികള്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ മൂന്നു പേരെയും  തൃശൂര്‍ അമല ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഗുരുതരമായ പരിക്കുകളോടെ തീവ്രപരിചരണവിഭാഗത്തില്‍ കഴിഞ്ഞിരുന്ന അയമ്മു മണിക്കൂറുകള്‍ക്കകം മരിച്ചു.
കൊച്ചിയില്‍ നിന്ന് പ്ലൈവുഡ് കയറ്റി കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ലോറിയുടെ ഡ്രൈവറാണ് മരിച്ച അഹമ്മദ്. തമിഴ് നാട്ടിലെ പഴനി ഒഡന്‍ചത്രം മാര്‍ക്കറ്റില്‍ നിന്ന് പച്ചക്കറി കയറ്റി ചാവക്കാട് ഭാഗത്തേക്ക് വിതരണം ചെയ്യാന്‍ വന്ന ലോറിയുമായാണ് കൂട്ടിയിടിച്ചത്. ഈ വാഹനത്തിലുണ്ടായിരുന്നവരാണ് പരിക്ക് പറ്റി ചികിത്സയില്‍ കഴിയുന്ന മറ്റ രണ്ട് പേര്‍. നടരാജനാണ് വാഹനമോടിച്ചിരുന്നത്. ഇയാള്‍ ഉറങ്ങിയതാണ് പകടത്തിന്റെ കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. പൊന്നാനി ഭാഗത്ത് നിന്ന് ആടിയുലഞ്ഞ് വന്ന ഇവരുടെ വാഹനത്തെ മറികടക്കാന്‍ പിന്നാലെ വന്ന കെ.എസ്.ആര്‍.ടി.സി ബസ് ഏറെ ദൂരം ശ്രമിച്ചിരുന്നതായി ബസ്സിലെ യാത്രക്കാരന്‍ അറിയിച്ചു. അപകടമുണ്ടായതിനു ശേഷമാണ് കെ.എസ്.ആര്‍.ടി.സിക്ക് മിറ കടന്നു പോകാനായതത്രെ. അപകടത്തില്‍ പെട്ട രണ്ട് വാഹനങ്ങളും അമിത വേഗത്തിലെത്തിയാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ രണ്ട് വാഹനങ്ങളുടേയും മുന്‍ ഭാഗത്തെ ചക്രങ്ങള്‍ ലീഫ് സെറ്റോടെയാണ് ഊരിത്തെറിച്ചത്. രണ്ട് വാഹനങ്ങളും റോഡിന്റെ രണ്ട് ഭാഗത്തായി മറിഞ്ഞു. തമിഴ് നാട്ടില്‍ നിന്ന് വന്ന വാഹനത്തിലെ പച്ചക്കറി ചാക്കുകള്‍ മുഴുന്‍ റോഡിലേക്ക് ചിതറി വീണു. വടക്കേക്കാട്, ചാവക്കാട്, പാവറട്ടി മേഖലയിലെ ചില്ലറ വില്‍പ്പനക്കാര്‍ക്ക് വിതരണം ചെയ്യാനുള്ളതായിരുന്നു ഈ പച്ചക്കറിസാധനങ്ങള്‍. സമീപത്തുണ്ടായിരുന്ന  ഒറ്റയിനി റൗദത്തുന്നബവി പ്രവര്‍ത്തകരും നാട്ടുകാരും എടക്കഴിയൂര്‍ ലൈഫ് കെയര്‍ പ്രവര്‍ത്തകരും വാഹനങ്ങളുടെ മുന്‍ഭാഗം വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍ പെട്ടവരെ പുറത്തെടുത്തത്. ഇവരെ മുതുവട്ടൂര്‍ രാജ ആശുപത്രിയിലെത്തിച്ച ശേഷമാണ് തൃശൂരിലേക്ക് മാറ്റിയത്. മരിച്ച അഹമ്മദിന്റെ കൂടെയുള്ള മറ്റൊരാള്‍ കൂടിയുണ്ടായിരുന്നെന്നും അയാള്‍ വാഹനത്തിനടിയില്‍ പെട്ടിട്ടുണ്ടെന്നും അഭ്യൂഹം പരന്നതും രക്ഷാ പ്രവര്‍ത്തകരെ പരിഭാന്തരാക്കി. സംഭവമറിഞ്ഞ് ചാവക്കാട് സി.ഐ പി അബ്ദുല്‍ മുനീര്‍,  എസ്.ഐ എ.പി രാധാകൃഷ്ണന്‍, അഡീശണല്‍ എസ്.ഐ എം ഗോവിന്ദന്‍, വടക്കേക്കാട് അഢീഷണല്‍ എസ് .ഐമാരായ ടി.ഒ ദേവസി, കെ.എം നാരായണന്‍ എന്നിവരുടെ നേതൃത്വത്തില്‍ ചാവക്കാട്, വടക്കേക്കാട് സ്റ്റേഷനുകളിലെ പൊലീസും ഗുരുവായൂരില്‍ അഗ്നിശമനസേനയുമെത്തി. ദേശീയ പാതയില്‍ മറിഞ്ഞു കിടന്ന വാഹനങ്ങള്‍ ഏറെ പണിപ്പെട്ട് ക്രൈനിന്റെ സഹായത്താല്‍ 10മണിയോടെയാണ് നീക്കനായത്. സംഭവത്തെ തുടര്‍ന്ന് ദേശീയപാതയില്‍ വാഹന ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.
തൃശൂര്‍ മുളങ്കുന്നത്ത്കാവ് ഗവ.മെഡിക്കല്‍ കോളജില്‍ നിന്ന് പോസ്റ്റ് മോര്‍ട്ടം കഴിഞ്ഞ അഹമ്മദിന്റെ മൃതദേഹം വൈകുന്നേരത്തോടെ സ്വദേശത്തേക്ക് കൊണ്ടു പോയി. ഖബറടക്കം  വെള്ളിയാഴ്ച്ച രാവിലെ 9ന് പറമ്പയം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
ഭാര്യ: ഹഫ്‌സത്ത്. മക്കള്‍: ഫൈസല്‍, അഫസല്‍. മരുമകള്‍: ഷഹനാസ്.

hawa