banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

03-04-2015 Friday

ട്രെയിന്‍ തട്ടി കൈകാലുകള്‍ അറ്റനിലയില്‍ കണ്ടെത്തിയ മധ്യവയസ്‌കന്‍ മരിച്ചു

Posted on 03 April 2015
02-04-15 TRAI ACCIDENT DEATHഗുരുവായൂര്‍: റെയില്‍വേസ്റ്റേഷനില്‍ ട്രെയിന്‍ തട്ടി കൈകാലുകള്‍ അറ്റനിലയില്‍ കണ്ടെത്തിയ മധ്യവയസ്‌കന്‍ മരിച്ചു. തൃശ്ശൂര്‍  മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വ്യാഴാഴ്ച്ച വൈകീട്ടോടെയാണ്  മരിച്ചത്. ചൊവ്വാഴ്ച്ച പുലര്‍ച്ചെ 3.20നുള്ള ഇന്റര്‍ സിറ്റി എക്‌സ്പ്രസ്സ് കടന്ന് പോയതിന് ശേഷമാണ് റെയില്‍വേ ജീവനക്കാര്‍ ഇയാളെ ട്രാക്കിന് സമീപം പരിക്കേറ്റ് കിടക്കുന്നതായി കണ്ടത്. വലതു കൈപത്തിയും വലതുകാലും മുറിഞ്ഞ നിലയില്‍ കണ്ടതിനെ തുടര്‍ന്ന് ആക്ട്‌സ് പ്രവര്‍ത്തകരുടെ സഹായത്തോടെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു . അപകടം പറ്റി ആശുപത്രിയില്‍ എത്തിക്കുന്നസമയം ഇയാള്‍  ചാലക്കുടി സ്വദേശി ചന്ദ്രശേഖരന്‍  എന്നാണ് പേര് നല്‍കിയിരുന്നത്. എന്നാല്‍ അതിന് ശേഷം ആശുപത്രിയില്‍ ശങ്കരന്‍ എന്നു പേര്‍ നല്‍കിയിരുന്നതായും ഗുരുവായൂര്‍ എസ് ഐ സുനില്‍ദാസ് പറഞ്ഞു. ഇയാളുടെ വയറിലും കാലിന്റെ വലതുഭാഗത്തും അടുത്ത നാളുകളില്‍ പൊള്ളലേറ്റ പാടുണ്ട്. പൊള്ളലേറ്റതിനെ തുടര്‍ന്ന് എറണാംകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നതിന്റെ ലിസ്റ്റും മറ്റും ഇയാളില്‍നിന്നും ലഭിച്ചു. അവിടെ തോമസ്സ് കുട്ടി എന്നപേരാണ് നല്‍കിയിരുന്നത്. ഏകദേശം അഞ്ചേമുക്കാല്‍ അടിഉയരവും വെളുത്ത നിറവുമാണ്.