15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

03-02-2016 Wednesday

ചാവക്കാട് ആഴക്കടലില്‍ നിന്നും ലഭിച്ചത് ഗുജറാത്തില്‍ പൊട്ടിത്തെറിച്ച പാകിസ്താന്‍ ബോട്ടിന്റെ അവശിഷ്ടങ്ങള്‍  ?

Posted on: 03 February 2016
02-02-16 boat partsചാവക്കാട്: ആഴക്കടലില്‍ മത്സ്യത്തൊഴിലാളികള്‍ കണ്ടെത്തി കരക്കെത്തിച്ച ബോട്ടിന്റെ അവശിഷ്ടത്തെക്കുറിച്ചുള് ള ദുരൂഹത വര്‍ദ്ധിക്കുന്നു. ഇത് സംബന്ധിച്ച ഊഹാപോഹങ്ങളും തീരമേഖലയില്‍ വ്യാപകമായി പ്രചരിക്കുന്നു.  ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ച് ഉപേക്ഷിക്കപ്പെട്ടതോ തകര്‍ത്തതോ ആയ ബോട്ടിന്റെ അവശിഷ്ടമാകാം എന്നാണ് പ്രചാരണം.  2015 ലെ പുതുവര്‍ഷത്തലേന്ന് അറബിക്കടലില്‍  പ്രത്യക്ഷപ്പെട്ട പാകിസ്ഥാനി മീന്‍ പിടുത്ത ബോട്ടിനെ സംശയകരമായി കണ്ടതിനാല്‍ ഇന്ത്യയുടെ കോസ്റ്റ് ഗാര്‍ഡ് പിന്തുടരുകയും ഒരു മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവില്‍ തടഞ്ഞു നിത്തി വെടിവെച്ചുവെങ്കിലും ആ ബോട്ട് വന്‍ സ്ഫോടനത്തോടെ തകരുകയുമായിരുന്നു. ഗുജറാത്തിലെ പോര്‍ബന്ധറിനു 350 കിലോ മീറ്റര്‍ ദൂരത്താണ് ഈ സംഭവം നടന്നത്. ഈ ബോട്ടിന്റെ അവശിഷ്ടം കിട്ടിയില്ലെന്നും ചര്‍ച്ചയുണ്ടായിരുന്നു. ഈ പശ്ചാത്തലത്തില്‍ കടപ്പുറത്ത് കണ്ടെത്തിയ ബോട്ടിനെക്കുറിച്ച് വ്യക്തമായ അന്വേഷണമുണ്ടാകണമെന്നാണ്ആവശ്യം. എന്നാല്‍ ഇത്തരം പ്രചാരണങ്ങള്‍ക്ക് പിന്നില്‍ ചില കേന്ദ്രങ്ങളുടെ പ്രത്യേക താല്പര്യമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.
കടലില്‍ അപകടപ്പെട്ടതോ കാണാതാവുകയോ ചെയ്ത ഏതെങ്കിലും  ബോട്ടിന്റെ അവശിഷ്ടമാകാമിതെന്നാണ് കോസ്റ്റല്‍ പോലീസിന്റെ നിഗമനം. 12 വര്‍ഷമെങ്കിലും ഇത് കടലില്‍ കിടന്നിട്ടുണ്ടാകുമെന്നും കരുതുന്നുണ്ട്. അക്കാലാത്താണ് ഏരാവ് മരം കൊണ്ട് ബോട്ടുകള്‍ക്ക് അടിപ്പല നിര്‍മ്മിക്കുന്നതും യന്ത്രം ഘടിപ്പിക്കുന്നതുമെന്നും കോസ്റ്റല്‍ പോലീസ് പറയുന്നു. ഇപ്പോള്‍ ബോട്ടിന്റെ അടിത്തട്ടിനായി ഇരുമ്പാണ് ഉപയോഗിക്കുന്നത്. കടപ്പുറം മുനക്കക്കടവ് ഹാര്‍ബറില്‍ നിന്ന് മത്സ്യബന്ധനത്തിനുപോയ പോക്കാക്കില്ലത്ത് കബീറിന്റെ ഉടമസ്ഥതയിലുള്ള പോക്കാക്കില്ലത്ത് എന്ന ബോട്ടിലെ തൊഴിലാളികള്‍ക്കാണ് കരയില്‍ നിന്ന് 17 നോട്ടിക്കല്‍ മൈല്‍ അകലെ ആഴക്കടലില്‍ നിന്ന് തകര്‍ന്ന എരാവ് മരം കൊണ്ട് നിര്‍മിച്ച ബോട്ടിന്റെ അടിപ്പലകയും യന്ത്ര ഭാഗങ്ങളും പങ്കയും വലുയുമുള്‍പ്പടെ കെട്ടുപിണഞ്ഞ അവശിഷ്ടം ലഭിച്ചത്.
എന്നാല്‍ ആഴക്കടലില്‍ നിന്നും ലഭിച്ച ബോട്ട് അവശിഷ്ടത്തെ കുറിച്ചുള്ള അന്വേഷണം ഇതുവരെ എങ്ങുമെത്തിയില്ല. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോസ്റ്റ് ഗാര്‍ഡ്  ആണ് നടപടിയെടുക്കേണ്ടത് എന്നാണ് കൊടുങ്ങല്ലൂര്‍ അഴീക്കോട് കോസ്റ്റല്‍ പോലീസ് പറയുന്നത്. സംസ്ഥാനത്തെ തീരദേശ പൊലീസന്റെ കടലിലെ പരിധി 12 നോട്ടിക്കല്‍ മൈലുവരെ മാത്രമാണ്. അതു കഴിഞ്ഞാല്‍ കോസ്റ്റ് ഗാര്‍ഡിനാണ് കടലിലെ ചുമതല. ഇപ്പോള്‍ തകര്‍ന്ന ബോട്ടിന്റെ അവശിഷ്ടം ലഭിച്ചിട്ടുള്ളത് 17 നോട്ടിക്കല്‍ മൈല്‍ അകലെ നിന്നായതിനാലാണ് കോസ്റ്റല്‍ പോലീസിന്റെ അന്വേഷണത്തിനു തടസ്സമാകുന്നത്. സംഭവത്തെ സംബന്ധിച്ചുള്ള ഫോട്ടോയുള്‍പ്പടെ കോസ്റ്റ് ഗാര്‍ഡിനെ അറിയിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ആരുമെത്തിയിട്ടില്ല. 

03-02-16 kerala yathra