15th anniversary logo
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

02-07-2015 Thursday

പൊള്ളലേറ്റ ഗൃഹനാഥന്‍ മരിച്ചു

Posted on: 02 July 2015
02-07-15 chnadhranചാവക്കാട് : ശരീരമാസകലം പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന ഗൃഹനാഥന്‍ മരിച്ചു. ബ്‌ളാങ്ങാട് ബീച്ചിനുതെക്കുഭാഗം വാടക വീട്ടില്‍ താമസിക്കുന്ന വടകര സ്വദേശി ചന്ദ്രന്‍ (55) നാണ് കഴിഞ്ഞ ദിവസം പൊള്ളലേറ്റത്. തൃശൂര്‍ മെഡിക്കല്‍കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ച ചന്ദ്രന്‍ ബുധനാഴ്ച്ച  രാവിലെയാണ് മരിച്ചത്. കോഴിക്കോട് വടകര സ്വദേശിയായ ചന്ദ്രന്‍ ചെരിപ്പു കുത്തിയാണ്. ഭാര്യ ജയയും ഭാര്യമാതാവ് ദേവകിയുമൊത്ത് അഞ്ച് വര്‍ഷമായി ഇവിടെ താമസിച്ചു വരികയാണ്. ഭാര്യയുടെ അനുജത്തിയും ചന്ദ്രന്റെ കൂടെയാണ് കഴിയുന്നത്. കഴിഞ്ഞ ദിവസം മദ്യപിച്ച് വീട്ടിലെത്തിയ ചന്ദ്രന്‍ ഭക്ഷണശേഷം സിഗരറ്റിനു തീ കൊടുക്കുമ്പോള്‍ അരയില്‍  കരുതിയിരുന്ന പെട്രോള്‍ കുപ്പിക്ക് തീ പിടിക്കുകയായിരുന്നു. ഗുരുവായൂരില്‍ നിന്ന് ഫയര്‍ ഫോഴ്സും ചാവക്കാട്‌ പോലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്‌. ദേഹമാസകലം പൊള്ളലേറ്റ ചന്ദ്രനെ എടക്കഴിയൂര്‍ ലൈഫ്‌ കെയര്‍ ആംബുലന്‍സില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ചന്ദ്രന്‍ എന്തിനാണ് പെട്രോള്‍ കരുതിയതെന്ന് വ്യക്തമല്ല. വീട്ടിലുള്ള ആരെയെങ്കിലും അപായപ്പെടുത്താനോ അതോ ആത്മഹത്യചെയ്യാനോ ആയിരിക്കാം എന്നാണു കരുതുന്നത്.