15th anniversary logo
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

02-07-15 Thursday

ഇനി ആനകള്‍ക്ക് സുഖചികിത്സയുടെ മുപ്പത് നാളുകള്‍

Posted on  02 July 2015
02-07-15 ANAYOOTTU-1
ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വം ആനത്താവളത്തിലെ ആനകള്‍ക്ക് സുഖചികിത്സയുടെ മുപ്പത് നാളുകള്‍ക്ക് ബുധനാഴ്ച്ച തുടക്കമായി. ഭരണസമിതി ചെയര്‍മാന്‍ ടി വി ചന്ദ്രമോഹനന്‍ ഔഷധ ചോറുരുള ദേവസ്വം ആനയായ കേശവന്‍കുട്ടിക്ക്  നല്‍കി ആനയൂട്ട് ഉദ്ഘാടനം ചെയ്തതോടെയാണ് സുഖചികിത്സക്ക് തുടക്കമായത്. ആനത്താവളത്തിലെ 58 ആനകള്‍ക്കാണ് സുഖചികിത്സനല്‍കുന്നത്. ഇതില്‍ 49 ആനകള്‍ക്കുള്ള സുഖചികിത്സ ബുധനാഴ്ച്ച ആരംഭിച്ചു. മദപ്പാടില്‍ തളച്ചിട്ടുള്ള പ്രധാന കൊമ്പന്‍മാരായ പത്മനാഭന്‍, ഇന്ദ്രസന്‍, വലിയകേശവന്‍ എന്നിവയടക്കമുള്ള ആനകള്‍ക്ക്  നീരില്‍ നിന്നും അഴിച്ചതിനുശേഷം സുഖചികിത്സ നല്‍കും. 23 ആനകളെ അണിനിരത്തിയാണ് സുഖചികിത്സ ചടങ്ങ് നടത്തിയത്.
അരി, ചെറുപയര്‍, മുതിര, അഷ്ടചൂര്‍ണ്ണം, ച്യവനപ്രാശം, ഷാര്‍ക്കഫെറോള്‍, മിനറല്‍ മിക്‌സച്ചര്‍( വിറ്റാമിന്‍ ഗുളിക), മഞ്ഞള്‍പൊടി, ഉപ്പ് തുടങ്ങിയവയാണ് സുഖചികിത്സക്കായി ഉപയോഗിക്കുന്നത്. ആനകളുടെ ഓജസ്സിനും, പുഷ്ടിക്കും വേണ്ടിയാണ് വര്‍ഷത്തിലൊരിക്കല്‍ ഒരുമാസം നീണ്ടുനില്‍ക്കുന്ന സുഖചികിത്സ നടത്തുന്നത്. ഈ മാസം 31-വരെ സുഖചികിത്സ നീണ്ടുനില്‍ക്കും. ആയുര്‍വേദവും അലോപതിയും  സമന്വയിപ്പിച്ചതാണ് ഗുരുവായൂര്‍ ആനത്തവളത്തിലെ ആനകള്‍ക്കുള്ള സുചികിത്സ. 30 -ദിവസം നീണ്ടുനില്‍ക്കുന്ന സുഖചികിത്സക്ക് 10-ലക്ഷം രൂപയാണ് ദേവസ്വം പ്രത്യേകം നീക്കി വച്ചിരിക്കുന്നത്. വനം ചീഫ് കണ്‍സര്‍വേറ്റര്‍ ഫണീന്ദ്രറാവു, നടന്‍ സുരേഷ്‌കൃഷ്ണ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയംഗങ്ങളായ എന്‍ രാജു, കെ ശിവശങ്കരന്‍, അഡ്മിനിസ്‌ട്രേറ്റര്‍ ബി മഹേഷ്, ആന വിദഗ്ദസമിതി അംഗങ്ങളായ അവണപറമ്പ് മഹേശ്വരന്‍ നമ്പൂതിരിപ്പാട്, എം.എന്‍.ദേവന്‍ നമ്പൂതിരിപ്പാട്, ഗുരുവായൂര്‍ നഗരസഭാ വെറ്റിനറി, സര്‍ജ്ജന്‍ ഡോ .വിവേക്  ഡോ.പി ബി ഗിരിദാസ്, ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ എം ശിവദാസ്, മാനേജര്‍ വി മുരളി എന്നിവര്‍ സംസാരിച്ചു..