15th anniversary logo
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

02-07-15   Thursday

സ്‌കൂള്‍ വാനിന് പിന്നില്‍ ബസ് ഇടിച്ചു

02 July 2015
ചാവക്കാട് : സ്‌കൂള്‍ വാനിന്റെ പിറകില്‍ കെ.എസ്.ആര്‍.ടി.സി ബസ് ഇടിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ബുധനാഴ്ച രാവിലെ 8 മണിയോടെ എടക്കഴിയൂര്‍ തെക്കേ മദ്രസ ബസ്സ്‌റ്റോപ്പില്‍ വെച്ചാണ് സംഭവം. രാവിലെ എട്ടുമണിയോടെ മുതുവട്ടൂര്‍ എല്‍.എഫ്. സ്‌കൂളിലേക്ക് പോവുകയായിരുന്ന വാനിനു പിറകില്‍ കെ.എസ്.ആര്‍.ടി.സി. ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സ്‌കൂള്‍വാന്‍ സമീപത്തുള്ള കാനയിലേക്ക് നിരങ്ങുകയും കാനയ്ക്കു സമീപത്തുള്ള സിമന്റ് തൂണില്‍ തട്ടിനില്‍ക്കുകയും ചെയ്തതിനാല്‍ അപകടം ഒഴിവായി. സ്ഥലത്തെ ഓട്ടോറിക്ഷ തൊഴിലാളികളും ചുമട്ടുതൊഴിലാളികളും നാട്ടുകാരും കൂടി വാഹനം ഉയര്‍ത്തി. ചാവക്കാട് പോലീസ് സ്ഥലത്തെത്തി. .