15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

26-01-16 Tuesday

പോലീസിനെ ആക്രമിച്ച കേസില്‍ ഒരാള് കൂടി‍ അറസ്റ്റില്‍

posted on 02 February  2016
ചാവക്കാട്: പ്രതിഷേധ പ്രകടനത്തിനിടെ പോലീസിനെ ആക്രമിച്ച കേസിലെ ഒരു പ്രതിയെക്കൂടി അറസ്റ്റുചെയ്തു. രണ്ടു പേര്‍ കോടതിയില്‍ കീഴടങ്ങി. ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകനായ തിരുവത്ര കാട്ടിലകത്ത് നിഷാദി (29) നെയാണ് ചാവക്കാട് എസ്.ഐ. എം.കെ. രമേശിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരായ തിരുവത്ര കുഴിക്കണ്ടത്തില്‍ മുബാറക്ക് (35), താമരയൂര്‍ നെയ്യന്‍ എറിന്‍ ആന്റണി (32) എന്നിവരാണ് ചാവക്കാട് കോടതിയിൽ കീഴടങ്ങിയത്. മുംബൈയില്‍ മലയാളി യുവാവിനെ പാകിസ്താനിയെന്നാരോപിച്ച് പോലീസ് കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ കഴിഞ്ഞ ഒക്ടോബര്‍ 20 ന് ചാവക്കാട് ടൗണില്‍ പ്രകടനം നടത്തിയിരുന്നു. പ്രകടനം അക്രമാസക്തമാകുകയും പോലീസിനെ ആക്രമിക്കുകയും ചെയ്ത സംഭവത്തിലാണ് കേസ്. മൂന്നുപേരെയും ചാവക്കാട് കോടതി റിമാന്‍ഡ് ചെയ്തു. പത്തിലധികം പ്രതികള്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരുന്നത്. ഒരാള്‍ നേരത്തെ അറസ്റ്റിലായിരുന്നു..