banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

01-04-15 Wednesday

ചാവക്കാട് നഗരസഭയുടെ നടപടി തൊഴിലാളിവിരുദ്ധം

Posted on: 01 April 2015
31-03-15 naqgarabhaa maarch
ചാവക്കാട് :  ചാവക്കാട് നഗരസഭയുടെ നടപടി തൊഴിലാളിവിരുദ്ധമാണന്ന് എസ് ടി യു സംസ്ഥാന സെക്രട്ടറി പി എ ഷാഹുല്‍ ഹമ്മീദ് പറഞ്ഞു. ടാക്‌സി പാര്‍ക്കില്‍ ചാവക്കാട് നഗരസഭ പാര്‍ക്കിംങ്ങ് ഫീസ് കൊണ്ടുവരുന്നതില്‍ പ്രതിഷേധിച്ച് ഐ എന്‍ ടി യു സി, എസ് ടി യു, ബി എം എസ് തൊഴിലാളികള്‍ സംയുക്തമായി നടത്തിയ നഗരസഭ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ഞങ്ങള്‍ തൊഴിലാളികള്‍കൊപ്പമാണന്നാണ് എല്‍ ഡി എഫിന്റെ നിലപാട് എന്നാല്‍ മുതലാളിത്ത്വമാണ് നടത്തിവരുന്നത്. കേരളത്തിലെ ഒരു തദേശസ്വയഭരണസ്ഥാപനങ്ങളും തങ്ങളുടെ അതീനതയിലുന്ന ടാക്‌സിസ്റ്റാന്റകളില്‍ നിന്നും ഫീസ് ഈടാക്കുന്നില്ല. എന്നാല്‍  ടാക്‌സിസ്റ്റാന്റില്‍ നിന്നും ഫീസ് ഈടാക്കാനുള്ള ചാവക്കാട് നഗരസഭയുടെ നടപടി തൊഴിലാളികളോടുള്ള വെല്ലുവിളിയാണ്.
ഐ എന്‍ ടി യു സി നേതാവ്  കെ കെ ബാബുരാജ് അധ്യക്ഷത വഹിച്ചു. ബി എം എസ് ജില്ലാ സെക്രട്ടറി സേതു തിരുവെങ്കിടം മുഖ്യപ്രഭാഷണം നടത്തി. സുയുക്ത  ഡ്രൈവേഴ്‌സ് യൂണിയന്‍ നേതാക്കളായ ഹനീഫ് ചാവക്കാട്, അലിക്കുട്ടി മണത്തല, ഷാഫി തെക്കന്‍ഞ്ചേരി, എം എസ് ശിവദാസ്, ഷജീര്‍ പുന്ന, ജാബിറലി,  കുപ്പേരി തിലകന്‍, അബൂബക്കര്‍ ലിബിത, അബാസ്, നിഷാദ്, സത്യന്‍, വി വി ഷാജി, ബഷീര്‍ ചാവക്കാട്, നൗഷാദ് വോള്‍ഗ എന്നിവര്‍ പ്രസംഗിച്ചു.