banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

01-04-2015  Wednesday

ഗുരുവായൂര്‍ അഴുക്കുചാല്‍ പദ്ധതിയുടെ പൈപ്പിടല്‍ നിര്‍മ്മാണ പ്രവര്‍ത്തിക്കിടെ മണ്ണിടിഞ്ഞ് വീണ് യുവാവ്‌ മരിച്ചു

Posted on  01 April 2015
31-03-15 sudheeshഗുരുവായൂര്‍: ഗുരുവായൂരില്‍ അഴുക്കുചാല്‍ പദ്ധതിയുടെ പൈപ്പിടല്‍ നിര്‍മ്മാണ പ്രവര്‍ത്തിക്കിടെ മണ്ണിടിഞ്ഞ് വീണ് തൊഴിലാളിയായ യുവാവ് മരിച്ചു. പത്തനംതിട്ട റാന്നി പെരിനാട് സ്വദേശി മേപ്പുറത്ത് സുധീഷ്(29) ആണ് മരിച്ചത്. അഴുക്കുചാല്‍ പദ്ധതിയുടെ  നിര്‍മ്മാണ  ജോലിക്കാരനാണ് മരിച്ച സുധീഷ്. പടിഞ്ഞാറെനട മുതുവട്ടൂര്‍ റോഡില്‍ ചൊവ്വാഴ്ച്ച രാത്രി 7.45നാണ് അപകടമുണ്ടായത്. മൂന്നാള്‍ താഴ്ചയിലാണ് പൈപ്പിടല്‍ നടന്നു വരുന്നത്. മാന്‍ഹോള്‍ സ്ഥാപിക്കാനായി എടുത്ത കുഴിയില്‍ ജോലി ചെയ്തു കൊണ്ടിരിക്കെ മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. കൂടെ ജോലി ചെയ്തിരുന്ന മറ്റു തൊഴിലാളികളും  നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് വിവരമറിഞ്ഞെത്തിയ ഫയര്‍ഫോഴ്‌സും, പൊലീസും, ആക്ട്‌സ് പ്രവര്‍ത്തകരും ചേര്‍ന്ന് രണ്ടു മണിക്കൂറിലേറെ നടത്തിയ ശ്രമത്തിനൊടുവിലാണ് സുധീഷിനെ പുറത്തെടുക്കാന്‍ കഴിഞ്ഞത്. മണ്ണിനടിയില്‍ നിന്നും മുഖഭാഗം കാണാന്‍ തുടങ്ങിയതു മുതല്‍ ഡോക്ടര്‍മാര്‍ എത്തി ജീവന്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. മുതുവട്ടൂര്‍ രാജാ ആശുപത്രിയില്‍ നിന്നും ആംബുലന്‍സില്‍ എത്തിച്ച ഓക്‌സിജനും നല്‍കിയിയിരുന്നു. കുഴിയില്‍ നിന്നും മണ്ണ് നീക്കി സുധീഷിനെ പുറത്തെടുക്കാന്‍ വീണ്ടും ഏറെ സമയം വേണ്ടിവന്നു. പുറത്തെടുത്ത്‌  മുതുവട്ടൂരിലെ ആസ്പത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മരണവിവരമറിഞ്ഞ് ജില്ലാ കളക്ടര്‍ എം.എസ് ജയ ആശുപത്രിയിലെത്തി. കെ വി അബ്ദുള്‍ഖാദര്‍ എം എല്‍ എ, നഗരസഭാ വൈസ്‌ചെയര്‍മാന്‍ മഹിമാ രാജേഷ്‌ എന്നിവര്‍ സംഭവസ്ഥലത്ത് എത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
31-03-15 rescue2

31-03-15 rescue 3
31-03-15 rescue 5
31-03-15 rescue 1
31-03-15 rescue 4