ചാവക്കാട്: ചെറ്റുവ ടോള്‍ നിര്‍ത്തലാക്കുക സര്‍ക്കാര്‍
വാക്ക്പാലിക്കുക എന്നാവശ്യപ്പെട്ട് പിഡിപി നടത്തുന്ന നിരാഹാര സമരം പത്താം
ദിവസമായ ഇന്ന് പ്രഖ്യാപിച്ച ഹര്‍ത്താല്‍ പലയിടങ്ങളിലും അക്രമാസക്തമായി. അകലാട്,
വാടാനപ്പിള്ളി, തളിക്കുളം, തൃപ്രയാര്‍ മേഖലയില്‍ എന്നിവിടങ്ങളില്‍ കല്ലേറും
സംഘര്‍ഷവും നടന്നു. ചാവക്കാട് ടൌണില്‍ കടകള്‍ തുറന്നില്ല. മേഖലയിലെ സ്കൂളുകള്‍
പ്രവര്‍ത്തിക്കുന്നില്ല. പുതുപൊന്നാനി ചാവക്കാട് റൂട്ടിലെ സ്വകാര്യ ബസ്സ്
അടിച്ചു തകര്‍ത്തു. ഇന്ന് രാവിലെ അകലാട് ഒറ്റയിനില്‍ വച്ചാണ് ബസ്സിന് നേരെ
ആക്രമണം നടന്നത്. ബസ്സിന്‍റെ ചില്ലുകള്‍ പൂര്‍ണ്ണമായും അടിച്ചു തകര്‍ത്തു.
വാടാനപ്പള്ളിയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ കടകള്‍ അടിച്ചുപൊളിച്ചു. തളിക്കുളം
പോലീസുമായി സംഘര്‍ഷം ഇരുപത്തിരണ്ട് പേര്‍ കസ്റ്റഡിയില്‍. തൃപ്രയാര്‍ ഹര്‍ത്താല്‍
അനുകൂലികള്‍ കടകള്‍ അടപ്പിക്കാന്‍ ശ്രമിച്ചത് പോലീസുമായുള്ള
സംഘര്‍ഷത്തിലെത്തി. |